Sunday, July 13, 2025
spot_img
More

    “കോൾ” – ഗ്രേറ്റ്ബിട്ടൻ രൂപതയിൽ ദൈവവിളി തിരിച്ചറിയൽ പ്രോഗ്രാമും ദൈവവിളി പ്രാർത്ഥനാചരണവും

    യുവതിയുവാക്കൾ തങ്ങളുടെ ജീവിതവിളിയും ദൗത്യവും തിരഞ്ഞെടുക്കുന്നതിനുള്ള ദൈവികജ്ഞാmത്തിന്റെ വരമഴ പൊഴിയിച്ചുകൊണ്ട് ഗ്രേറ്റ്ബ്രിട്ടൻ സീറോമലബാർ രൂപതയിൽ ദൈവവിളി പ്രാർത്ഥനാചരണം ആഗസ്റ്റ് 1 മുതൽ 8 വരെ നടത്തപെട്ടു.

    ഞാൻ എന്തു തിരഞ്ഞെടുക്കണം? പൗരോഹിത്യവും, സന്ന്യാസവും, ദാമ്പത്യജീവിതവും ശ്രേഷ്‌ഠമായ ദൈവവിളികളാണ്. യുവാക്കൾക്ക് തങ്ങളുടെ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനുള്ള മാർഗ്ഗനി ർദ്ദേശങ്ങളുമായി യുവവൈദികൻ ഫാ. കെവിൻ മുണ്ടക്കൽ നടത്തുന്ന പ്രഭാഷണം “കോൾ”

    ആഗസ്റ്റ് 16 ന് ഓൺലൈനിൽ (ZOOM) നടത്തപ്പെടും.

    അമേരിക്കയിലെ ചിക്കാഗോ രൂപതയിൽ ജനിച്ചു വളർന്ന് അമേരിക്കയിലും, റോമിലും കേരളത്തിലുമായി വൈദികപഠനം പൂർത്തിയാക്കി എല്ലാവർക്കും പ്രചോദനമായ പൗരോഹിത്യജീവിതം നയിക്കുന്ന ഫാ. കെവിൻ നയിക്കുന്ന ഈ പ്രഭാഷണം യുവാക്കൾക്ക് ഉചിതമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുന്നതിനും അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നതിനും ഉതകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വൊക്കേഷൻ കമ്മീഷൻ വിഭാഗമാണ് ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

    യുവാക്കൾക്ക് അവരുടെ ദൈവവിളി മനസിലാക്കുന്നതിനും ജീവിതാന്തസ് തെരഞ്ഞെടുക്കുന്നതിനുമുള്ള അസുലഭ അവസരമായി ഈ പ്രഭാഷണത്തെ ഉപയോഗപ്പെടുത്തണമെന്ന് രുപതാ വൊക്കേഷൻ കമ്മീഷൻ അറിയിച്ചു.

    ഫാ.ടോമി എടാട്ട്

    പി.ആർ.ഒ

    ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!