ഏതു ഹേറോദോസ് രാജാവാണ് ശിശുക്കളെ വധിക്കാന്‍ കല്പന പുറപ്പെടുവിച്ചത്?

പുതിയ നിയമത്തില്‍ പലയിടങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന ഒരു പേരാണ് ഹേറോദോസ്. ഇത് ഒരു രാജാവിനെ തന്നെയാണോ ഉദ്ദേശിക്കുന്നതെന്ന് ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ എല്ലാ പേരുകളും ഒരാളെയല്ല പരാമര്‍ശിക്കുന്നത് എന്നതാണ് വാസ്തവം.

യഹൂദയായില്‍ വ്യത്യസ്തരായ ആറു ഭരണാധികാരികള്‍ ഒരേ പേരില്‍ അറിയപ്പെട്ടിരുന്നു. ഹേറോദ് ദ ഗ്രേറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഭരണാധികാരിയുടെ കാലം 37-4 ബിസിയായിരുന്നു. ഈശോയുടെ ജനനകാലം 6 നും നാലിനും ഇടയ്ക്കാണ് എന്നാണ് മിക്ക ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. ഈ ഹേറോദാണ് മൂന്നുവയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ കൊല്ലാന്‍ കല്പന പുറപ്പെടുവിച്ചത്

.തുടര്‍ന്ന് ഹേറോദ് അര്‍ക്കലാവോസ് അധികാരത്തിലെത്തി. ഈശോയുടെ കുട്ടിക്കാലത്ത് ഈ രാജാവായിരുന്നു ഭരണം നടത്തിയത്. മകന്‍ അര്‍ക്കലാവോസാണ് പിതാവായ ഹേറോദോസിന്റെ സ്ഥാനത്ത് യൂദയായില്‍ ഭരിക്കുന്നതെന്ന് കേട്ടപ്പോള്‍ അവിടേക്ക് പോകാന്‍ ജോസഫിന് ഭയമായി. സ്വപ്‌നത്തില്‍ ലഭിച്ച മുന്നറിയി്പ്പ് അനുസരിച്ച് അവന്‍ ഗലീലിപ്രദേശത്തേക്ക് പോയി എന്ന് മത്തായിയുടെ സുവിശേഷം രണ്ടാം അധ്യായം 22 ാം വാക്യത്തില്‍ നാം വായിക്കുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.