ലോകകുടുംബസമ്മേളനത്തിന്റെ ഔദ്യോഗിക ചിത്രം അനാഛാദനം ചെയ്തു

വത്തിക്കാന്‍ സിറ്റി: 2022 ലെ ലോക കുടുംബസമ്മേളനത്തിന്റെ ഔദ്യോഗിക ചിത്രം വത്തിക്കാനില്‍ അനാച്ഛാദനം ചെയ്തു.. സ്ലോവേനിയന്‍ ജസ്യൂട്ട് വൈദികന്‍ ഫാ. മാര്‍ക്കോ ഇവാന്‍ റപ്പനിക്കാണ് ഈ ചിത്രം വരച്ചത്. ഡിസാസ്റ്ററി ഫോര്‍ ലെയ്റ്റി ഫാമിലി ആന്റ് ലൈഫാണ് കുടുംബസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. അടുത്തവര്‍ഷം ജൂണ്‍ 22 മുതല്‍ 26 വരെയാണ് കുടുംബസമ്മേളനം.

യേശു തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ച കാനായിലെ കല്യാണവീടാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇത് വലിയൊരു രഹസ്യമാകുന്നു എന്നാണ് ചിത്രത്തിന്റെ ശീര്‍ഷകം. പ്രഥമ ലോകകുടുംബസമ്മേളനം 1994 ലാണ് നടന്നത്. പത്താമത് ലോക കുടുംബസമ്മേളനത്തിന് മൂന്നാം തവണയാണ് റോം ആതിഥേയത്വം അരുളുന്നത്. ഈ വര്‍ഷമായിരുന്നു സമ്മേളനം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു..

2018 ല്‍ അയര്‍ലണ്ടിലെ ഡബ്ലിനിലാണ് ഇതിന് മുമ്പ് ലോകകുടുംബസമ്മേളനം നടന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.