വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട ലൂജിയുടെയും വാഴ്ത്തപ്പെട്ട ബെല്‍ട്രാമെ ക്വട്ടറോച്ചിയുടെയും തിരുശേഷിപ്പുകള്‍ സെന്റ്പീറ്റേഴ്‌സ് ബസിലിക്കയില്‍ ഈ ആഴ്ച പ്രതിഷ്ഠിക്കും. ലോകകുടുംബസംഗമത്തോട് അനുബന്ധിച്ചാണ് തിരുശേഷിപ്പ് പ്രതിഷ്ഠ. ഒരുമിച്ച് വാഴ്്ത്തപ്പെട്ടപദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യ ദമ്പതികളാണ് ഇരുവരും. ജൂണ്‍ 22-26 തീയതികളിലാണ് ലോകകുടുംബസംഗമം.
45 വര്‍ഷം സ്തുത്യര്‍ഹമായവിധ്ത്തില്‍ ദാമ്പത്യം അനുഷ്ഠിച്ചവരാണ് ഈ ദമ്പതികള്‍. രണ്ടു ലോകമഹായുദ്ധങ്ങളെയും യൂറോപ്പ് നേരിട്ട വിവിധ ബുദ്്ധിമുട്ടുകളെയും ഇവര്‍ ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് നേരിട്ടു. സഭയുടെ സേവനത്തിന് വേണ്ടി നിരതരായിരുന്നു ഇവര്‍.
സഭയുടെ സേവനത്തിന് വേണ്ടിയാണ് നാലു മക്കളെയും വളര്‍ത്തിയത്. ഇതില്‍ രണ്ടുപേര്‍ വൈദികരായി. മാതാപിതാക്കളെ വാഴ്ത്തപ്പെട്ടവരായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2001 ല്‍ പ്രഖ്യാപിച്ചപ്പോള്‍ ആ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികരാകാനുള്ള ഭാഗ്യവും ഈ മക്കള്‍ക്ക് ലഭിച്ചു. ഒരാള്‍ ബെനഡിക്ട്ന്‍വൈദികനും മറ്റെയാള്‍ ട്രാപ്പിസ്റ്റ് സന്യാസിയുമാണ്.
പെണ്‍മക്കളില്‍ ഒരാള്‍ ബെനഡക്ടന്‍ സന്യാസിനിയാണ്. ഇളയമകള്‍ എന്റിച്ചിറ്റെ അല്മായ സമര്‍പ്പിതയും ധ്‌ന്യയുമാണ്.