അടുത്ത ലോക കുടുംബസംഗമം 2028 ല്‍

വത്തിക്കാന്‍ സിറ്റി: അടുത്ത ലോകകുടുംബസംഗമം 2028 ല്‍ നടക്കും, ഈ വര്‍ഷത്തെ ലോകകുടുംബസംഗമത്തിന്റെ സമാപനവേളയില്‍ കര്‍ദിനാള്‍ കെവിന്‍ ഫാരെല്ലാണ് ഈ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ എവിടെ വച്ചായിരിക്കും സംഗമം നടക്കുക എന്ന കാര്യത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. പത്താമത് ലോകകുടുംബസംഗമം ജൂണ്‍ 26 നാണ് സമാപിച്ചത്. 2025 ല്‍ ജൂബിലി ഇയറായി ആഘോഷിക്കുന്നത് കുടുംബങ്ങളുടേതായിരിക്കും എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

1994 ലാണ് ആദ്യ ലോകകുടുംബസംഗമം നടന്നത്. ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴുമാണ് സംഗമം.2021 ല്‍ നടക്കേണ്ടിയിരുന്ന ലോകകുടുംബസംഗമമാണ് കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് നീട്ടിവച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.