കേരള തീരദേശം സുരക്ഷിതമാക്കുന്നതിന് സാമ്പത്തിക വിനിയോഗ അധികാരമുള്ള തീരദേശ സംരക്ഷണ അതോറിറ്റി രൂപീകരിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: കേരളത്തിന്റെ തീരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് സാമ്പത്തിക വിനിയോഗ അധികാരമുള്ള തീരദേശ സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബജറ്റ് പ്രഖ്യാപനത്തിലൂടെ തീരദേശവാസികള്‍ക്ക് വന്‍പ്രതീക്ഷകള്‍ നല്കിയിരിക്കുന്ന സര്‍ക്കാര്‍ സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക സമുദ്രദിനത്തില്‍ പിഒസി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടലിലും തീരങ്ങളിലും ജീവന്റെ സംരക്ഷണം ഉറപ്പുവരുത്തുന്ന ദിനമായി സമുദ്രദിനം ആചരിക്കപ്പെടണമെന്ന് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യസന്ദേശത്തില്‍ പറഞ്ഞു. നിലവിലുളള പുനര്‍ഗേഹം പദ്ധതി നിര്‍ബന്ധിത കുടിയൊഴിപ്പിക്കലാണെന്നും കടല്‍ഭിത്തിയോട് ചേര്‍ന്ന 50 മീറ്ററിനുളളില്‍ വീടുള്ളവര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും യോഗം അഭിപ്രായപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.