വിശുദ്ധമായ ജീവിതങ്ങളാണ് ക്രൈസ്തവവിശ്വാസത്തിന്റെ കൂടുതല്‍ വിശ്വസനീയ സാക്ഷ്യം: ലെയോ മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: വിശുദ്ധമായ ജീവിതങ്ങളാണ് ക്രൈസ്തവവിശ്വാസത്തിന്റെ കൂടുതല്‍ വിശ്വസനീയമായ സാക്ഷ്യങ്ങളെന്ന് ലെയോ പതിനാലാമന്‍ പാപ്പ. സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയിലെ അടിസ്ഥാന ചോദ്യങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ പ്ലീനറി സമ്മേളനത്തില്‍ സംബന്ധിച്ചവര്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഇന്നത്തെ ആധുനിക സമൂഹത്തില്‍, ജീവിതത്തില്‍ യഥാര്‍ത്ഥ ആനന്ദമേകുന്ന ക്രൈസ്തവവിശ്വാസത്തിന്റെ സന്ദേശം യുവജനങ്ങളുള്‍പ്പെടെ എല്ലാവരിലേക്കും പരത്താന്‍ പാപ്പ ആഹ്വാനം ചെയ്തു.വിശ്വാസവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ലോകത്തെമ്പാടും പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മതപരമായ നിസംഗത വളര്‍ത്തിയിട്ടുണ്ട.്. ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന നിര്‍ണ്ണായകനിമിഷങ്ങളില്‍ സഹായമായെത്തേണ്ട സുവിശേഷസന്ദേശവും മതചിന്തയും, സാങ്കേതികതയുടേതെന്ന് കരുതപ്പെടുന്ന ഇക്കാലത്തും ഏവര്‍ക്കും ഉപകാരപ്രദമാകുന്ന വിധത്തില്‍ മുന്നോട്ടുവയ്‌ക്കേണ്ടതുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates