മുംബൈ: മുംബൈ അതിരൂപതയുടെ അധ്യക്ഷനായി കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് തുടരും. കഴിഞ്ഞ ഡിസംബര്‍ 24ന് 75 വയസ് പൂര്‍ത്തിയായ സാഹചര്യത്തില്‍ രൂപതാധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ചുകൊണ്ടുള്ള കത്ത് നവംബര്‍ 30 ന് കര്‍ദിനാള്‍ ഗ്രേഷ്യസ് മാര്‍പാപ്പയ്ക്ക് നല്കിയിരുന്നു. എന്നാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതുവരെ തല്‍സ്ഥാനത്ത് തുടരാനാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ നിര്‍ദ്ദേശത്തെ ഇന്ത്യയിലെ മെത്രാന്മാര്‍ സ്വാഗതം ചെയ്തു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസമിതിയിലെ ആറുപേരില്‍ ഒരാളാണ് ഗ്രേഷ്യസ്. ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ തലവനായിരുന്നു. 2007 ഒക്ടോബര്‍ 17 നാണ് ബെനഡിക്ട് പതിനാറാമന്‍ ഇദ്ദേഹത്തിന് കര്‍ദിനാള്‍ പദവി നല്കിയത്.