ഭീകരര്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി

നൈജീരിയ: ഭീകരര്‍ തട്ടിക്കൊണ്ടുപോയ നൈജീരിയായിലെ വൈദികന്‍ മോചിതനായി. ഫാ. നിക്കോളാസ് ഒബ്‌ഹോയെയാണ് വിട്ടയച്ചത്.

കഴിഞ്ഞ ആഴ്ച സൗത്ത് വെസ്റ്റ് റീജിയനില്‍ നിന്നായിരുന്നു ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഇന്നലെയായിരുന്നു മോചനം. റോമി രൂപത പുറപ്പെടുവിച്ച പത്രപ്രസ്താവനയിലാണ് മോചനവിവരം അറിയിച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് പത്രക്കുറിപ്പില്‍ രൂപതാവക്താവ് നന്ദി അറിയിച്ചു.

അച്ചനെ തട്ടിക്കൊണ്ടുപോയ അതേ ദിവസം തന്നെ ഏതാനും കുട്ടികളെയും തട്ടിക്കൊണ്ടുപോയിരുന്നു. ഇപ്പോഴും കുട്ടികളുടെ അവസ്ഥയെക്കുറിച്ച് വിവരമില്ല. ഫാ. നിക്കോളാസിന്റെ തട്ടിക്കൊണ്ടുപോകല്‍ നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങളുടെ പുറത്തുവന്നതില്‍ വച്ചേറ്റവും പുതിയ റിപ്പോര്‍ട്ടാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates