Friday, October 4, 2024
spot_img
More

    കാലിഫോര്‍ണിയായില്‍ ലൂര്‍ദ് മാതാവിന്റെയും ഫാത്തിമാ മാതാവിന്റെയും രൂപങ്ങളുടെ തല വെട്ടി


    കാലിഫോര്‍ണിയ: പോമോനാ വാലിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ രണ്ടു രൂപങ്ങള്‍ തല വെട്ടിയ നിലയില്‍ കണ്ടെത്തി. ചിനോയില്‍ വിശുദ്ധ മാര്‍ഗററ്റ് മേരി ദേവാലയത്തിലെ ഫാത്തിമാമാതാവിന്റെ രൂപമാണ് ഏറ്റവും ഒടുവിലായി ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

    മാര്‍ച്ച് 30 നാണ് ഈ ആക്രമണം നടന്നത്. ഏതൊരു വിശ്വാസിയുടെയും ഹൃദയം തകരത്തക്ക രീതിയിലാണ് മാതാവിന്റെ രൂപത്തിന് നേരെ ആക്രമണം നടന്നിരിക്കുന്നത്. അതുകൊണ്ട് ദേവാലയ അധികൃതര്‍ ഈ രൂപം ഇപ്പോള്‍ മറച്ചുവച്ചിരിക്കുകയാണ്.

    ഫെബ്രുവരി 25 നാണ് ഇതിന് മുമ്പ് മാതാവിന്റെ രൂപത്തിന് നേരെ ആക്രമണം നടന്നത്. മോണ്ട് ക്ലെയറിലെ ലൂര്‍ദ്ദ്മാതാവിന്റെ രൂപമാണ് ഇവിടെ തകര്‍ക്കപ്പെട്ടത്. രണ്ട് ആക്രമണങ്ങളുടെയും സ്വഭാവം ഒന്നുപോലെയായതിനാല്‍ അക്രമി ഒരാള്‍ തന്നെയാണ് എന്നാണ് സംശയിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!