കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയമായി 15 ന് പ്രഖ്യാപിക്കും. പക്ഷേ മുന്‍കൂട്ടി തീരുമാനിച്ചിരിുന്ന പല പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പൊതു നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ഒഴിവാക്കിയിരിക്കുന്നത്. ഇതനുസരിച്ച് പൊതുസമ്മേളനവും സ്‌നേഹവിരുന്നും നടക്കുകയില്ല.
രാവിലെ 9.30 ന് സമൂഹബലി മധ്യേയാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയമായിട്ടുള്ള പ്രഖ്യാപനം നടക്കുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപനം നടത്തും. റവ ഡോ മാണി പുതിയിടത്തിന് ആര്‍ച്ച് പ്രീസ്റ്റ് പദവി നല്കും.