കൊറോണ; തീര്‍ത്ഥാടനങ്ങള്‍ റദ്ദ് ചെയ്തു

ഇസ്രായേല്‍: കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് വിശുദ്ധ നാടുകൡലേക്കുള്ള തീര്‍ത്ഥാടനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇസ്രായേല്‍ ഗവണ്‍മെന്റ് ഇത് സംബന്ധിച്ച് ഇന്നലെ ഔദ്യോഗികമായ പ്രഖ്യാപനം നടത്തി.

വിശുദ്ധവാരത്തോട് അനുബന്ധിച്ച് പതിനായിരങ്ങളാണ് വിശുദ്ധ നാട് സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നത്. വിവിധ രാജ്യങ്ങള്‍ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ബെദ്‌ലഹേമിലെ വിവിധ സ്ഥലങ്ങള്‍ നേരത്തെ തന്നെ അടച്ചുപൂട്ടിയിരുന്നു,

ഈ വര്‍ഷത്തെ വിശുദ്ധ വാരത്തില്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരാന്‍ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates