ഓക്്‌ലാന്‍ഡ്: ന്യൂസിലാന്റ് നിയമസഭ അബോര്‍ഷന്‍ നിയമവിധേയമാക്കി. 20 ആഴ്ച വരെയുള്ള അബോര്‍ഷനാണ് നിയമസഭ നിയമവിധേയമാക്കിയിരിക്കുന്നത്.
68 ല്‍ 51 എന്ന വോട്ടെടുപ്പിലാണ് നിയമം പാസാക്കിയത് ഗവര്‍ണര്‍ ജനറല്‍കൂടി ബില്‍ അംഗീകരിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ 20 ആഴ്ച മുമ്പുള്ള ഗര്‍ഭം അലസിപ്പിക്കാനുള്ള നിയമതടസം മാറിക്കിട്ടും. ന്യൂസിലാന്റിലെ മെത്രാന്‍ സമിതി ഈ നിയമത്തിനെതിരെ ശക്തമായി പ്രതികരിച്ചു. മനുഷ്യാവകാശ ധ്വംസനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് സമിതി കുറ്റപ്പെടുത്തി.