വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും എഴുനൂറിലധികം സുവിശേഷപ്രഘോഷകരും ഇന്ന് കൊറോണ വ്യാപനത്തിനെതിരായി പ്രാര്‍ത്ഥിക്കാനായി ഒരുമിച്ചുകൂടും. കോണ്‍ഫ്രന്‍സ് കോള്‍ ആയിട്ടാണ് പ്രാര്‍ത്ഥന.
ഒരു മണിക്കൂര്‍ നേരത്തെ ഈ പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത് ക്രിസ്ത്യന്‍ കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റ് ഗ്രൂപ്പായ ഫാമിലി റിസേര്‍ച്ച് കൗണ്‍സിലാണ്.
രാജ്യത്തിന് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതിന് ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. നിങ്ങള്‍ ചെയ്യുന്നത് വിലയിടാനാവാത്ത വിധത്തിലുള്ളജോലിയാണ്.ന ിങ്ങള്‍ ആളുകളെ പ്രചോദിപ്പിക്കുന്നു. ട്രംപ് സുവിശേഷപ്രഘോഷകരോടായി പറഞ്ഞു.