മനില: റേഡിയോ വെരിറ്റാസിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യയിലെ മെത്രാന്മാര്‍ ഈ ആഴ്ചയില്‍ മനിലയില്‍ ഒന്നിക്കും. കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന റേഡിയോയാണ് റേഡിയോ വെരിറ്റാസ്.
കമ്മ്യൂണിസത്തിനെതിരെ പോരാടാനുള്ള മാധ്യമമെന്ന നിലയില്‍ സുവിശേഷവല്‍ക്കരണത്തിനുള്ള പുതിയ മുഖമാണ് 1986ല്‍ ആരംഭിച്ച റേഡിയോ അവതരിപ്പിച്ചത്. 1991 ല്‍ റേഡിയോ കൊമേഴ്‌സ്യല്‍ റേഡിയോ സ്‌റ്റേഷനായി. എങ്കിലും റേഡിയോ വെരിറ്റാസ് ഏഷ്യയുടെ ഷോര്‍ട്ട് വേവ് ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ വാര്‍ത്തകള്‍ നല്കിക്കൊണ്ടിരുന്നു.
2007 ല്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് റേഡിയോ മാറി. നിരവധി അവാര്‍ഡുകളും റേഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മാഗ്‌സസെ അവാര്‍ഡും അതില്‍ പെടും.
മൂന്നു ദിവസംനീണ്ടു നില്ക്കുന്ന ആഘോഷപരിപാടികളില്‍ കൃതജ്ഞതാബലി അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ഗബ്രിയേലി ഗാര്‍സി അര്‍പ്പിക്കും. മനില ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ടാഗ്ലെ വചനസന്ദേശം നല്കും.