ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പീഡാനുഭവ വാരാചരണ തിരുക്കര്‍മ്മങ്ങള്‍ ഓണ്‍ലൈനിലും ടെലിവിഷന്‍ ചാനലുകളിലും ലൈവായി ക്രമീകരിച്ചിട്ടുണ്ടെന്ന് ആര്‍്ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു ഷെക്കെയ്‌ന ചാനലില്‍ പെസഹാവ്യാഴ തിരുക്കര്‍മ്മങ്ങള്‍ ലഭ്യമാകും. അതിരൂപതയുടെ വെബ്‌സൈറ്റ്: www.archdiocesechanganacherry.org
കോട്ടയം അതിരൂപതയിലെ വിശുദ്ധവാരാചരണങ്ങള്‍ ക്രിസ്തുരാജ കത്തീഡ്രല്‍ ദേവാലയത്തിലാണ് നടക്കുന്നത്. ഈ തിരുക്കര്‍മ്മങ്ങള്‍ സ്റ്റാര്‍ വിഷന്‍, ദൃശ്യ, ക്‌നാനായ വോയിസ് ടിവി, അതിരൂപത മീഡിയ കമ്മീഷന്‍, അപ്‌നാദേശ്., ക്‌നാനായ വോയിസ് എന്നിവയുടെ യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ ലഭ്യമാകും..
വിജയപുരം രൂപതയില്‍ ബിഷപ് ഡോ സെബാസ്റ്റിയന്‍ തെക്കെത്തെച്ചേരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ facebook.com/ vijayapuram1930 എന്ന ഫേസ്ബുക്ക് ലിങ്കില്‍ തത്സമയം ലഭിക്കും.
പാലാ രൂപതയിലെ തിരുക്കര്‍മ്മങ്ങള്‍ ട്രിയസ് മീഡിയ കത്തീഡ്രല്‍, യൂട്യൂബ് പാലാ കത്തീഡ്രല്‍, ഫേസ്ബുക്ക് പാലാ രൂപത ഒഫീഷ്യല്‍, യൂട്യൂബ് ദൃശ്യചാനല്‍ എന്നിവയിലൂടെ തത്സമയം പങ്കെടുക്കാം.
കാഞ്ഞിരപ്പള്ളി രൂപതയിലെ തിരുക്കര്‍മ്മങ്ങള്‍ www.kanjirapallydiocese.com, www.darsakan.inഎന്നിവയില്‍ ലഭ്യമാകും.