Saturday, November 2, 2024
spot_img
More

    ദരിദ്രരോട് നാം എങ്ങനെ പെരുമാറി എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ദൈവം നമ്മെ വിധിക്കുന്നത്: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ദരിദ്രരോടുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ദൈവം നമ്മെ വിധിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

    ദാരിദ്ര്യത്തിന്റെ ഇരകളായി ഈ ലോകത്തില്‍ ഒരുപാട് പേര്‍ ദുരിതം അനുഭവിക്കുന്നുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയുടെ സംഘടിതമായ അനീതിയുടെ ഇരകളായി കഴിയുന്നവര്‍. ഇവരോടൊക്കെ നാം എങ്ങനെയാണ് പെരുമാറി എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ദൈവം നമ്മെ വിധിക്കുന്നത്. അന്തിമ വിധിനാളില്‍ ഈശോ നമ്മോട് ചോദിക്കും, നീ എങ്ങനെയാണ് ദരിദ്രരോട് പെരുമാറിയത്..നീ അവരെ തീറ്റിപ്പോറ്റിയോ..നീ അവരെ ജയിലുകളില്‍ സന്ദര്‍ശിച്ചോ.. ഹോസ്പിറ്റലില്‍ പോയി കണ്ടോ നീ വിധവയെയും അനാഥനെയും സഹായിച്ചിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. സാന്താമാര്‍ത്തയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍്ബാനയില്‍ വചനസന്ദേശം നല്കുകയായിരുന്നു പാപ്പ. വിശുദ്ധ ഗ്രന്ഥത്തിയെ യൂദാ പണത്തെക്കുറിച്ചാണ് ചിന്തിച്ചത്. അയാളൊരിക്കലും ദരിദ്രരെക്കുറിച്ചോര്‍മ്മിച്ചില്ല. കാരണം അവന്‍ കള്ളനായിരുന്നു. പാപ്പ പറഞ്ഞു.

    കുറ്റവാളികള്‍ തിങ്ങിവസിക്കുന്ന ജയിലുകളിലുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. പകര്‍ച്ചവ്യാധികളുടെ സമയത്ത് വലിയൊരു ദുരന്തത്തിന് അത് കാരണമാകും ഈ പ്രശ്‌നം ഉചിതമായ രീതിയില്‍ പരിഹരിക്കപ്പെടുന്നതിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം. പാപ്പ പറഞ്ഞു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!