ഭക്ഷണം കഴിക്കുന്നതിന് മുമ്പ് എന്നെയൊന്ന് കുമ്പസാരിപ്പിക്കാമോ? യൂബര്‍ ഡെലിവറി ബോയിയുടെ ചോദ്യം വൈറലാകുന്നു

റിച്ച് മോണ്ട് രൂപതയിലെ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍ ദേവാലയവികാരി ഡാന്‍ ബീമാന്റെ ട്വീറ്റ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തനിക്ക് ഭക്ഷണവുമായി വന്ന യൂബര്‍ ബോയി തന്നോട് ചോദിച്ച ചോദ്യമാണ് അച്ചന്‍ ട്വീറ്റ് ചെയ്തത്.

ലോക്ക് ഡൗണ്‍കാലത്ത് അച്ചന് ഭക്ഷണവുമായി എത്തിയതായിരുന്നു യുവാവ്. അച്ചന്‍ ഭക്ഷണം വാങ്ങി വാതിലടച്ച് പിന്തിരിയുമ്പോള്‍ വീണ്ടും വാതില്ക്കല്‍ മുട്ട്. പയ്യന് അബദ്ധം പറ്റി ഭക്ഷണം തന്നതാണെന്നാണ് അച്ചന്‍ കരുതിയത്. അപ്പോഴായിരുന്നു അവന്റെ ചോദ്യം .

താങ്കള്‍ ഒരു കത്തോലിക്കാ വൈദികനാണോ. അതെയെന്ന് മറുപടി പറഞ്ഞപ്പോള്‍ ഉടന്‍ വന്നു അവന്റെ ചോദ്യം എങ്കില്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് എന്നെയൊന്ന് കുമ്പസാരിപ്പിക്കാമോ?.

11,000 തവണയാണ് അച്ചന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് വിശ്വാസികളുടെ ആത്മീയതയ്ക്കും കുദാശകളോടുളള സ്‌നേഹത്തിനും യാതൊരു കുറവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates