Monday, December 23, 2024
spot_img
More

    എല്ലാ മതസ്ഥരോടുമൊപ്പം കൈകോര്‍ത്തു പ്രാര്‍ത്ഥിക്കുന്നതിനെക്കുറിച്ച് മാര്‍പാപ്പ നിലപാട് വ്യക്തമാക്കുന്നു

    വത്തിക്കാന്‍ സിറ്റി: എല്ലാ മതസ്ഥരോടും ഒപ്പം കൈകോര്‍ത്തു പ്രാര്‍ത്ഥിക്കുന്നത് മതാത്മകമായ ആപേക്ഷികതയാണെന്ന് ആരോപിക്കുന്നവരുണ്ട്. എന്നാല്‍ ഒരിക്കലും അതങ്ങനെയല്ലെന്ന്് മാര്‍പാപ്പ വ്യക്തമാക്കി.

    ഓരോരുത്തരും തന്നാല്‍ കഴിയുന്ന വിധത്തില്‍ രക്ഷയ്ക്കായി ദൈവത്തോട് കേണപേക്ഷിക്കുകയാണ്. സാഹോദര്യത്തിലാണ് നാം ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നത്. ഓരോരുത്തരുടെയും സംസ്‌കാരത്തിനും മതത്തിനും ഇണങ്ങുന്ന വിധത്തിലാണ് പ്രാര്‍ത്ഥിക്കുന്നത്. വിശ്വസാഹോദര്യമാണ് നമ്മെ ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുന്നത്. സാന്താമാര്‍ത്തയില്‍ ഇന്നലെ ദിവ്യബലിഅര്‍പ്പിച്ച് വചനസന്ദേശം ന്‌ല്കുമ്പോഴായിരുന്നു മാര്‍പാപ്പ ഇക്കാര്യം വിശദീകരിച്ചത്.

    മെയ് 14 ന് എല്ലാ മതസ്ഥരും പ്രാര്‍ത്ഥനയില്‍ ഒരുമിക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ എല്ലാ മതസ്ഥരും ഒത്തൊരുമിച്ച് രോഗവിമുക്തിക്കായി പ്രാര്‍ത്ഥിക്കുന്നത് ഫലവത്താണെന്നും പാപ്പ ചൂണ്ടിക്കാട്ടി.

    വൈറസ് ബാധയേറ്റ് എല്ലാവരും ഇതുപോലെ മരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. മഹാമാരിയുടെ ഇക്കാലത്ത് ഓരോരുത്തരും തങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഒത്തൊരുമിച്ച് പ്രാര്‍ത്ഥിക്കാനും ഉപവസിക്കാനും സല്‍പ്രവൃത്തികളില്‍ വ്യാപൃതരാകാനും ശ്രമിക്കണം. പാപ്പ ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!