മെക്‌സിക്കോ: പോലീസിനെതിരെ നടന്ന മാര്‍ച്ചില്‍ കത്തോലിക്കാ ദേവാലയം ആക്രമിക്കപ്പെട്ടു. വെരാക്കൂസ് സ്റ്റേറ്റിലെ സാലാപാ കത്തീഡ്രലാണ് ആക്രമിക്കപ്പെട്ടത്. പോലീസ് കസ്റ്റഡിയില്‍ വച്ച് കാര്‍ലോസ് ആന്‍ഡ്രെസ് നവാറോ മരണമടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു മാര്‍ച്ച് നടന്നത്.
കത്തീഡ്രലിലെ കന്യാമാതാവിന്റെ രൂപവും തകര്‍ക്കപ്പെട്ടു. പ്രതിഷേധ മാര്‍ച്ച് നടക്കുമ്പോള്‍ കണ്ണില്‍ കാണുന്നതെല്ലാം നശിപ്പിക്കുന്നു എന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. അതിരൂപതയിലെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. ജോസ് മാനുവല്‍ പ്രതികരിച്ചു. ദേവാലയ ചുവരുകളില്‍ അക്രൈസ്തവമായ എഴുത്തുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള പ്രതിഷേധപ്രകടനങ്ങള്‍ അപലപനീയമാണെന്നും ഫാ. ജോസ് മാനുവല്‍ വ്യക്തമാക്കി.