കാനഡ: കാല്‍ഗരി രൂപതയില്‍ ആദ്യത്തെ മരിയന്‍ ദേവാലയം കൂദാശ ചെയ്തു. ഔര്‍ ലേഡി ഓഫ് ദ റോക്കീസ് ചര്‍ച്ച് എന്നതാണ് ദേവാലയത്തിന്റെ പേര്. കഴിഞ്ഞ മേയ് മാസത്തില്‍ കൂദാശ ചെയ്തുവെങ്കിലും പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നില്ല.
എന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതോടെ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചു. 17,000 സ്‌ക്വയര്‍ അടി വലുപ്പമുള്ള ദേവാലയത്തിന്റെ കൂദാശ നിര്‍വഹിച്ചത് ബിഷപ് വില്യം മക്ഗ്രാറ്റന്‍ ആണ്.