വത്തിക്കാന്‍ സിറ്റി: കോവിഡ് 19 ദുരിതബാധിതരെ സഹായിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ അടിയന്തര ഫണ്ട് രൂപീകരിച്ചു. ഇതിലേക്കായി മാര്‍പാപ്പ ഒരു ദശലക്ഷം യൂറോ സംഭാവന ചെയ്തു.
ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ മാര്‍പാപ്പ മറ്റുള്ളവരെ ആഹ്വാനം ചെയ്തു. റോം മേയര്‍ വെര്‍ജിനീയ അഞ്ചുലക്ഷം യൂറോ സഹായനിധിയിലേക്ക് വാഗ്ദാനം ചെയ്തു.
റോമിലെ നിരവധി കുടുംബങ്ങള്‍ അനുദിന ജീവിതവ്യാപാരങ്ങള്‍ക്ക പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ഫണ്ട് മാര്‍പാപ്പ രൂപീകരിച്ചത്.
കോവിഡ് പകര്‍ച്ചവ്യാധിക്ക് മുമ്പ് ഇറ്റലിയിലെ തൊഴിലില്ലായ്മ പത്തുശതമാനത്തില്‍ താഴെയായിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് നാലുലക്ഷത്തോളം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായിരിക്കുന്നു. രാജ്യം മാസം തോറും നല്കുന്ന 600 യൂറോ സ്റ്റൈപ്പന്‍ഡിന് വേണ്ടി മില്യന്‍ കണക്കിന് ആളുകളാണ് അപേക്ഷ നല്കിയിരിക്കുന്നത്.