വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മാതാവിന്റെ ജപമാല പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്ത മൂന്ന് യാചനകളുടെ മലയാള വിവര്‍ത്തനം പിഒസി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.
പ്രത്യാശയുടെ മാതാവേ, കാരുണ്യത്തിന്റെ മാതാവേ, അഭയാര്‍ത്ഥികളുടെ ആശ്വാസമേ എന്നിങ്ങനെയാണ് യാചനപ്രാര്‍ത്ഥനകള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നതെന്ന് ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ ഡോ ജോഷി മയ്യാറ്റില്‍ അറിയിച്ചു.
നിലവിലുള്ള ലുത്തീനിയായില്‍ ദൈവപ്രസാദവരത്തിന്റെ മാതാവേ എന്ന യാചനയ്ക്ക് ശേഷം പ്രത്യാശയുടെ മാതാവേ എന്ന പുതിയ പ്രാര്‍ത്ഥന കൂട്ടിചേര്‍ക്കണം. തിരുസഭയുടെ മാതാവേ എന്ന യാചനയ്ക്ക് ശേഷമായിരിക്കണം കാരുണ്യത്തിന്റെ മാതാവേ ചൊല്ലേണ്ടത്. പാപികളുടെ സങ്കേതമേ എന്ന യാചനയെതുടര്‍ന്ന് അഭയാര്‍ത്ഥികളുടെ ആശ്വാസമേ ചേര്‍ക്കണം.
ദൈവമാതാവിന്റെ വിമലഹൃദയ തിരുനാള്‍ ദിനത്തിലാണ് മാര്‍പാപ്പ ജപമാല പ്രാര്‍ത്ഥനയില്‍ പുതിയ യാചനകള്‍ കൂട്ടിചേര്‍ത്തത്.