വത്തിക്കാന്‍ സിറ്റി: ലോകത്തിന് മാധ്യമങ്ങളെ ആവശ്യമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നന്മയും തിന്മയും വേര്‍തിരിച്ചറിയുന്നതിന് യുവജനങ്ങളെ സഹായിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് കഴിയും.
വസ്തുതകളെ വ്യക്തമായും വ്യവസ്ഥകളില്ലാതെയും അവതരിപ്പിക്കണം.ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകളെ ഇല്ലാതാക്കാന്‍ കത്തോലിക്കാ പത്രപ്രവര്‍ത്തകരുടെ സഹായവും പാപ്പ അഭ്യര്‍ത്ഥി്ച്ചു.
പാലങ്ങള്‍പണിയാന്‍ മാധ്യമങ്ങളെ ആവശ്യമുണ്ട്. ജീവിതത്തെ സംരക്ഷിക്കാനും മതിലുകള്‍ തകര്‍ക്കാനും നമുക്ക് മാധ്യമങ്ങള്‍ വേണം. ആത്മാര്‍ത്ഥവും സത്യസന്ധവുമായ ആശയവിനിമയം വ്യക്തികളും സമൂഹവുമായി നടത്താനും മാധ്യമങ്ങളെ ആവശ്യമുണ്ട്. പാപ്പ പറഞ്ഞു.
കാത്തലിക് പ്രസ് അസോസിയേഷന്റെ അംഗങ്ങള്‍ക്ക് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യങ്ങള്‍. വര്‍ഷം തോറും കാത്തലിക് പ്രസ് അസോസിയേഷന്‍ കാത്തലിക് മീഡിയ കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കാറുണ്ട്. 1911 ല്‍ ആണ് കാത്തലിക് മീഡിയ കോണ്‍ഫ്രന്‍സ് തുടങ്ങിയത്.
അന്നു മുതല്‍ ഇന്നുവരെ നടത്തിവരുന്ന കോണ്‍ഫ്രന്‍സ് ചരിത്രത്തിലാദ്യമായി ഇത്തവണ റദ്ദ് ചെയ്തിരിക്കുകയാണ്.പകരം വെര്‍ച്വലി കോണ്‍ഫ്രന്‍സാണ് നടത്തുന്നത്. ജൂണ്‍ 30 മുതല്‍ ജൂലൈ രണ്ടുവരെയാണ് കോണ്‍ഫ്രന്‍സ്.