ഫ്‌ളോറിഡ: ഫ്‌ളോറിഡായിലെ ക്വീന്‍ ഓഫ് പീസ് കാത്തലിക് ചര്‍ച്ചിന് തീ കൊളുത്തിയ സംഭവത്തില്‍ 24 കാരന്‍ പിടിയിലായി. സ്റ്റീഫന്‍ അന്തോണി എന്ന 24 കാരനെയാണ് കൊലപാതകശ്രമം, അക്രമം എന്നീ കേസുകള്‍ ഉള്‍പ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ 7. 30 നാണ് സംഭവം. ദേവാലയത്തില്‍ വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയ്ക്കായി ഒരുങ്ങിക്കൊണ്ടിരിക്കവെയായിരുന്നു തീപിടുത്തമുണ്ടായത്. ദേവാലയത്തിന്റെ തറയില്‍ വാതകം തുറന്നുവിട്ട് തീ കൊളുത്തിയതിന് ശേഷം അക്രമി മിനിവാനില്‍ രക്ഷപ്പെടുകയായിരുന്നു.
സ്‌കിസോഫ്രീനിയാക്ക് ആണ് താനെന്നാണ് അക്രമി പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ മരുന്ന് കഴിക്കുന്നില്ലെത്രെ. വെളിപാട് പുസ്തകം ഉദ്ധരിച്ച് ഇയാള്‍ പോലീസുകാരോട് സംസാരിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു സ്ത്രീയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഇതിനു മുമ്പും ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.