ധാക്ക: ബാംഗ്ലാദേശിലെ ചിറ്റാഗോംങ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മോസസ് മോണ്ടു കോസ്റ്റ ദിവംഗതനായി. 70 വയസായിരുന്നു. സംസ്‌കാരം ഇന്ന് നടത്തും.
സ്‌ട്രോക്കിനെ തുടര്‍ന്നായിരുന്നു അന്ത്യം.
ആഴ്ചകള്‍ക്ക് മുമ്പാണ് അദ്ദേഹം കോവിഡ് രോഗവിമുക്തി നേടിയത്. പക്ഷേ നിനച്ചിരിക്കാത്ത നേരത്ത് മരണം അദ്ദേഹത്തെ പിടികൂടുകയായിരുന്നു.
ജൂണ്‍ 13 നാണ് കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ജൂണ്‍ 22 ആയപ്പോഴേയ്ക്കും രോഗവിമുക്തി നേടിയിരുന്നു. എങ്കിലും ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. ജൂലൈ ഒമ്പതിനാണ് സ്‌ട്രോക്ക് ഉണ്ടായത്.
ചിറ്റഗോംങ് അതിരൂപതാധ്യക്ഷനായി 2017 ലാണ് നിയമിതനായത്. മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡ്, ന്യൂയോര്‍ക്കിലെ ക്രൈസ്റ്റ് ദ കിംങ് സെമിനാരിയുടെ ഓണററി ഡോക്ടറേറ്റ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ കത്തോലിക്കാ ലോകത്തിന് വലിയൊരു നഷ്ടമാണ് ആര്‍ച്ച് ബിഷപിന്റെ അപ്രതീക്ഷിതമരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്.