Wednesday, January 22, 2025
spot_img
More

    പോളണ്ടില്‍ ക്രിസ്തുരൂപത്തിന് നേരെ ഗേ പ്രൈഡ് ആക്ടിവിസ്റ്റിന്റെ പരാക്രമം

    പോളണ്ട്: പോളണ്ടില്‍ ക്രിസ്തുരൂപം ആക്രമിക്കപ്പെട്ടു.കുരിശുവഹിച്ചു നില്ക്കുന്ന യേശുരൂപമാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്.

    രൂപത്തിലെ ക്രിസ്തുവിന്റെ വായ്ക്ക് മീതെ അരാജകത്വത്തിന്റെ മുദ്ര പതിപ്പിക്കുകയും കൈയില്‍ മഴവില്‍ പതാക പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

    ഗേ പ്രൈഡ് ആക്ടിവിസ്‌ററുകള്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഹോമോഫോബിയായെ നമ്മുടെ തെരുവുകളില്‍ന ിന്ന് തുടച്ചുനീക്കാനാണ് ഇത്തരമൊരു പ്രവൃത്തിയെന്ന് അവര്‍ ന്യായീകരിച്ചു. നഗരത്തില്‍ പലയിടങ്ങളിലും മഴവില്‍ പതാകകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

    കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷനറി പ്രീസ്റ്റ്‌സ് ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഭവത്തെ അപലപിച്ചു. വളരെ വേദനാകരമായ പ്രവൃത്തിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അക്രമികളുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. വാഴ്‌സോയിലെ ഹോളി ക്രോസ് ദേവാലയത്തിലെ ക്രിസ്തുരൂപമാണ് ആക്രമിക്കപ്പെട്ടത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!