നോര്‍ത്ത് കരോലിന: സവിശേഷമായ ഒരു അനുഭവത്തിനാണ് നോര്‍ത്ത് കരോലിന ദേവാലയത്തിലെ വിശ്വാസികള്‍ സാക്ഷ്യംവഹിച്ചത്. ഞായറാഴ്ച ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ അപ്പോള്‍ വായിച്ചുകൊണ്ടിരുന്ന വിശുദ്ധ ഗ്രന്ഥ ഭാഗം 1 രാജാക്കന്മാര്‍ 19 ലെ, കൊടുങ്കാറ്റില്‍ കര്‍ത്താവില്ലായിരുന്നു, കാറ്റു കഴിഞ്ഞു ഭൂകമ്പമുണ്ടായി, ഭൂകമ്പത്തിലും കര്‍ത്താവില്ലായിരുന്നു, ഭൂകമ്പത്തിന് ശേഷം അഗ്നിയുണ്ടായി, അഗ്നിയിലും കര്‍ത്താവില്ലായിരുന്നു എന്ന ബൈബിൾഭാഗമായിരുന്നു.
ഈ ഭാഗം വായിച്ചുകൊണ്ടിരുന്നപ്പോള്‍ ദേവാലം കുലുങ്ങി. സെന്റ് ഗബ്രിയേല്‍ കാത്തലിക് ചര്‍ച്ചിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസികളാണ് ഇത്തരമൊരു അനുഭവത്തിന് വിധേയമായത്.
റെക്ടര്‍ സ്‌കെയിലില്‍ 5.1 അടയാളപ്പെടുത്തിയ ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
തിരമാലകളിലേക്ക് നോക്കാതെ കര്‍ത്താവിലേക്ക് നോക്കുക. നമുക്കെല്ലാം നിയന്ത്രിക്കാന്‍ കഴിയില്ല. വികാരി ഫാ. റിച്ചാര്‍ച്ച് സട്ടര്‍ പ്രസ്തുത സംഭവത്തിന്റെ പ്രതികരണമെന്നോണം മാധ്യമങ്ങളോട് വ്യക്തമാക്കി.