വത്തിക്കാന്‍ സിറ്റി: ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ രോഗവിമുക്തനായിക്കൊണ്ടിരിക്കുന്നതായി വത്തിക്കാന്റെ ഔദ്യോഗികകുറിപ്പ് വ്യക്തമാക്കുന്നു.
ജീവചരിത്രകാരന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു മാധ്യമങ്ങള്‍ ബെനഡിക്ട് പതിനാറാമന്‍ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ അപ്പോഴും, രോഗബാധിതനാണ് പക്ഷേ പേടിക്കേണ്ട കാര്യമില്ല എന്നായിരുന്നു വത്തിക്കാന്റെ അറിയിപ്പ്. അതിനെ ശരിവച്ചുകൊണ്ടാണ് ബെനഡിക്ട് പതിനാറാമന്റെ പേഴ്‌സനല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗാന്‍സ്വെയിന്‍ സുഖപ്രാപ്തിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ശരീരത്തില്‍ ബാക്ടീരിയ ഇന്‍ഫെക്ഷന്‍ മൂലമുണ്ടായ ത്വക്കോഗ്രമായിരുന്നു ബെനഡിക്ട് പതിനാറാമനുണ്ടായിരുന്നത്. മുഖത്ത് ചുമന്നുതടിച്ച പാടുകള്‍ക്ക് നല്ല വേദനയും അനുഭവിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ വേദനയ്ക്കും കുറവുണ്ടെന്നും മരുന്നുപയോഗം കുറച്ചിട്ടുണ്ടെന്നുമാണ് പേഴ്‌സനല്‍ സെക്രട്ടറി അറിയിച്ചിരിക്കുന്നത്.
രോഗിയായി കഴിയുന്ന സഹോദരനെ കാണാന്‍ ജര്‍മ്മനിയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ മുതല്‍ ബെനഡിക്ടിനെ ഈ അസുഖം പിടികൂടിയിരുന്നു.