ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് ടിവിയും സ്മാര്‍ട്ട് ഫോണുമായി പുല്ലുവിള ഫൊറോന വിദ്യാഭ്യാസ സമിതി

പുല്ലുവിള: കോവിഡ് വ്യാപനസാഹചര്യത്തില്‍ പഠനം ഓണ്‍ലൈനാക്കിയ മാറ്റിയപ്പോള്‍ ടിവിയും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത വിദ്യാര്‍ത്ഥികളെ സഹായിക്കാനായി പുല്ലുവിള ഫൊറോന വിദ്യാഭ്യാസ സമിതി. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വിദ്യാഭ്യാസ സമിതിയുടെ സഹായത്തോടെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കാണ് ടിവിയും ഒരുവിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട് ഫോണും നല്കിയത്.

പുല്ലുവിള ഫൊറോനയിലെ വിവിധ ഇടവകയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം നല്കിയത്. പുല്ലുവിള ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ കോ ഓര്‍ഡിനേറ്റര്‍ ഫാ. ഫ്രഡി സോളമന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

ജെയ്സൺ ജോസഫ് മാളികവീട്ടിൽ

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates