Wednesday, January 22, 2025
spot_img
More

    ദരിദ്രനെ ദൈവം സഹായിക്കുന്നു: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

    പ്രസ്റ്റണ്‍: ദരിദ്രര്‍ ഭാഗ്യവാന്മാരാണ് എന്നതാണ് ബൈബിള്‍ നല്കുന്ന വീക്ഷണമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ലാസര്‍ എന്ന വാക്കിന്റെ അര്‍ത്ഥം ദരിദ്രനെ ദൈവം സഹായിക്കുന്നു എന്നതാണ്.

    സുവിശേഷമനുസരിച്ച് ദരിദ്രര്‍ ഭാഗ്യവാന്മാരാണ്. ദരിദ്രര്‍ക്ക് ഭാഗ്യവും അനുഗ്രഹവും എന്ന കാഴ്ചപ്പാട് സുവിശേഷത്തില്‍ ഉടനീളം കാണാം.

    ധനികന്‍ അഗ്നിയില്‍ പീഡ അനുഭവിക്കുമ്പോള്‍ ലാസര്‍ പിതാവായ ദൈവത്തിന്റെ മടിയിലാണ്. സമ്പത്തുണ്ടായിട്ടും ആ സമ്പത്ത് ഉപയോഗിച്ച് സഹായിക്കേണ്ടവരെ സഹായിച്ചില്ല എന്നാണ് ധനവാനും ലാസറിന്റെയും ഉപമയില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്.

    വിശ്വാസം കേള്‍വിയില്‍ നിന്നാണ്. അത് മിശിഹായെക്കുറിച്ചുള്ളപ്രസംഗത്തില്‍ നിന്നാണ്.അത്ഭുതം കൊണ്ട് വിശ്വാസം ഉണ്ടാകുന്നില്ല. മരിച്ച ലാസറിനെ തന്റെ ബന്ധുക്കളുടെ അടുക്കലേക്ക് അയ്ക്കണമെന്നാണ് ധനവാന്‍ ആവശ്യപ്പെടുന്നത്. അത് അത്ഭുതമാണ്.പക്ഷേ മോശയും പ്രവാചകന്മാരും അവിടെ ഉണ്ടല്ലോയെന്നാണ് മറുപടി.

    വചനം അനുസരിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇത് പറയുന്നത്.അതുകൊണ്ട് വചനം വായിക്കണം. തിരുവചനത്തിന് പ്രാധാന്യംകൊടുക്കാന്‍ നമുക്ക് കഴിയണം. ദൈവവചനം കേട്ട് അത് അനുസരിച്ച് ജീവിക്കുന്നവര്‍ കൂടുതല്‍ അനുഗ്രഹീതര്‍ എന്നാണ് ക്രിസ്തു നമ്മോട് പറയുന്നത്. പരിശുദ്ധ അമ്മയ്ക്ക ലഭിച്ച ദൈവമാതൃത്വം എന്നതിനെക്കാള്‍ വലുതാണ് വചനം വായിച്ച് അനനുസരിച്ച് ജീവിക്കുമ്പോള്‍ ലഭിക്കുന്ന അനുഗ്രഹം. ദൈവവചനത്തിലൂടെ സഭ പ്രാധാന്യം കൊടുക്കുന്നത് മാനസാന്തരത്തിനാണ്. പശ്ചാത്താപത്തിനാണ് സഭ നമ്മെ ക്ഷണിക്കുന്നത്.

    മാനസാന്തരപ്പെടുന്നി്‌ല്ലെങ്കില്‍ വിലപിക്കേണ്ടിവരും. വചനശുശ്രൂഷ ചെയ്യുന്നവരെല്ലാം ഇക്കാര്യം ഓര്‍ത്തിരിക്കണം. തന്റെ ശുശ്രൂഷയ്ക്കായി ഏല്പിക്കപ്പെട്ടിരിക്കുന്നവര്‍ മാനസാന്തരപ്പെടുന്നില്ലെങ്കില്‍ നാം വിലപിക്കേണ്ടതായിവരും. ധനികരുടെ മാനസാന്തരത്തിന് വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലും പ്രധാന്യമുണ്ട്.

    നായോടു കാണിച്ച കാരുണ്യം പോലും ധനവാന്‍ ലാസറിനോട് കാണിച്ചില്ല തിരുവചനത്തിന് വിരുദ്ധമായ എല്ലാകാര്യങ്ങളെയുമോര്‍ത്ത് മനസ്തപിച്ചു മാനസാന്തരപ്പെടണം. ചെറിയക്ലാസുകളില്‍ ഏറ്റുപറഞ്ഞ പാപങ്ങള്‍ തന്നെയാണ് നാം മുതിര്‍ന്ന ഈ പ്രായത്തിലും ഏറ്റുപറയുന്നതെങ്കില്‍ നാം പരിതാപരരമായ അവസ്ഥയിലാണ് ജീവിക്കുന്നത് എന്നാണര്‍ത്ഥം. അതുകൊണ്ട് വചനത്തിന്റെ അടിസ്ഥാനത്തില്‍ പാപങ്ങള്‍ കണ്ടെത്തി മനസ്തപിച്ച് ഏറ്റുപറഞ്ഞ്് നാം വിശൂദ്ധീകരിക്കപ്പെടണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!