കൊച്ചി: നമ്മില്‍ തന്നെയുള്ള ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള സമയമാണ് കോവിഡ് കാലമെന്നും യുവജനങ്ങള്‍ ഇക്കാലത്ത് നഷ്ടധൈര്യരാകരുതെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ യൂത്ത് കമ്മീഷനും എസ് എംവൈ എമ്മും സംഘടിപ്പിച്ച ത്രിദിന ഗ്ലോബല്‍ യുവജനധ്യാനം പെനുവേലില്‍ മുഖ്യസന്ദേശം നല്കുകയായിരുന്നു കര്‍ദിനാള്‍.
ഷംഷദാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ബ്രദര്‍ സന്തോഷ് കരുമാത്ര എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്കി. വിവിധ ഓണ്‍ലൈന്‍ ഉപാധികളിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തോളം യുവജനങ്ങള്‍ ധ്യാനത്തില്‍ പങ്കുചേര്‍ന്നു.