സിയൂള്‍: കോവിഡ് 19 നെ നേരിടാന്‍ സൗത്ത് കൊറിയന്‍ പ്രസിഡന്റ് കത്തോലിക്കാ മെത്രാന്മാരുടെ സഹായം തേടുന്നു. സിയൂള്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ആന്‍ഡ്രൂ , ആര്‍ച്ച് ബിഷപ് ഹൈഗിനസ്, ആര്‍ച്ച് ബിഷപ് തദ്ദേവൂസ്, ബിഷപ് പീറ്റര്‍ ലീ, ബിഷപ് ജോണ്‍ ക്രിസോസ്റ്റം എന്നിവരുമായി ഇതുസംബന്ധിച്ച് പ്രസിഡന്റ് ചര്‍ച്ച നടത്തി.
ഫെബ്രുവരിയിലാണ് സൗത്ത് കൊറിയ ആദ്യമായി ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചത്. ഈ സമയത്ത് ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ച കത്തോലിക്കാസഭയെ അദ്ദേഹം ചര്‍ച്ചയില്‍ പ്രശംസിച്ചു. കോവിഡ് പ്രതിരോധത്തില്‍ കത്തോലിക്കാസഭ കാഴ്ചവയ്ക്കുന്ന സേവനങ്ങള്‍ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.
ഗവണ്‍മെന്റ്ിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്നും ഓരോരുത്തരും അവനവരുടെ ഭാഗം കൃത്യമായി നിറവേറ്റാന്‍ നിര്‍ദ്ദേശങ്ങള്‍ നല്കുമെന്നും ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ആന്‍ഡ്രു ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോടായി പറഞ്ഞു.
രണ്ടാം ഘട്ട കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലാണ് സൗത്ത് കൊറിയ ഇപ്പോള്‍. 307 മരണങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. പുതുതായി 288 കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.