കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാനായി ഫാ. ജോര്‍ജ് കുരിശുംമൂട്ടിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
1961 ഓഗസ്റ്റ് ഒമ്പതിന് ജനിച്ചു. പരേതരായ അലക്‌സാണ്ടര്‍ അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. 1987 ഡിസംബര്‍ 28 ന് വൈദികനായി. 2019 മുതല്‍ വികാരിജനറാളായി സേവനം ചെയ്തുവരികയായിരുന്ന ഇദ്ദേഹം ലെബനോനിലെ മാരോനൈറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഐക്കണോഗ്രാഫിയില്‍ ബിരുദം നേടിയിട്ടുണ്ട്.
മെത്രാഭിഷേകതീയതി പിന്നീട് തീരുമാനിക്കും.