ന്യൂഡല്‍ഹി: ഭാരതസഭയിലെ അഗ്രഗണ്യനായ മാധ്യമപ്രവര്‍ത്തകരിലൊരാളായ ഫാ. അഗസ്റ്റ്യന്‍ കുരിയപ്പിള്ളി നിര്യാതനായി. 77 വയസായിരുന്നു.
പത്രപ്രവര്‍ത്തകനായ ഇദ്ദേഹം ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷനുമായി ബന്ധപ്പെട്ടിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഭാരതത്തിലെത്തിയപ്പോള്‍ ഡല്‍ഹി അതിരൂപതയിലെ മാധ്യമവിഭാഗത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. ഡല്‍ഹി അതിരൂപതയുടെ മാഗസിന്‍ ദ ഡെല്‍ഹി വോയ്‌സിന്റെ സ്ഥാപക എഡിറ്ററായിരുന്നു. കൊച്ചി സ്വദേശിയാണ്.
സംസ്‌കാരം ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ നടന്നു.