വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പുസ്തകം ഡിസംബറില്‍ പുറത്തിറങ്ങും. ലെറ്റ് അസ് ഡ്രീം എന്നാണ് പേര്. ഡിസംബര്‍ ഒന്നു മുതല്‍ ഇംഗ്ലീഷിലും സ്പാനീഷിലുമായി പുസ്തകം പുറത്തിറങ്ങും. സൈമണ്‍ ആന്റ് ഷെസ്റ്റര്‍ ആണ് പ്രസാധകര്‍. വ്യക്തിപരമായും ആഗോളതലത്തിലും കോവിഡ് എന്ന മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ് പാപ്പ പ്രധാനമായും ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ഈ പുസ്തകത്തിലൂടെ പാപ്പയുടെ ശബ്ദം നമ്മുടെ അടുത്ത് എത്തുന്നു. മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത വിധത്തിലും. പ്രസാധകര്‍ പറയുന്നു.