സാന്‍ഫ്രാന്‍സിസ്‌ക്കോ: പൊതു ആരാധനയില്‍ വിശ്വാസികളുടെ പങ്കാളിത്തത്തിന് നിയന്ത്രണം വരുത്തിയ ഗവണ്‍മെന്റ് നടപടികളോടുള്ള പ്രതിഷേധസൂചകമായി സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ സെപ്തംബര്‍ 20 ന് ദിവ്യകാരുണ്യപ്രദക്ഷിണം നടത്തുന്നു.
വിവിധ ഇടവകളുടെ നേതൃത്വത്തില്‍ നടത്തുന്ന ദിവ്യകാരുണ്യപ്രദക്ഷിണങ്ങള്‍ സാന്‍ഫ്രാന്‍സിസ്‌ക്കോ സിറ്റി ഹാളിന്റെ മുമ്പില്‍ സംഗമിക്കും. അമ്പതു പേര്‍ക്ക് മാത്രമേ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അനുവാദമുളളൂ. ഇന്‍ഡോറിലുള്ള സ്വകാര്യ പ്രാര്‍ത്ഥനകളില്‍ ഒരേ സമയം ഒരു വ്യക്തിക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ.
നേരത്തെ ഔട്ട് ഡോര്‍ സര്‍വീസുകളില്‍ 1 2 പേര്‍ക്ക് മാത്രം പ്രവേശനവു ഇന്‍ഡോറിലുള്ള സ്വകാര്യപ്രാര്‍ത്ഥനകള്‍ നിരോധിക്കുകയുമാണ് ചെയ്തിരുന്നത്. ഇതിന്റെ വൈരുദ്ധ്യമെന്ന് പറയുന്നത് സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ഹോട്ടലുകള്‍ മുഴുവന്‍ തുറന്നിട്ടുണ്ട്. ജിമ്മുകളില്‍ പത്തുശതമാനം ആളുകള്‍ക്ക് പ്രവേശനമുണ്ട് അമ്പതുശതമാനം പങ്കാളിത്തത്തോടെ റീട്ടെയില്‍ സ്‌റ്റോറുകള്‍ തുറക്കാനും അനുവാദമുണ്ട്. ഹെയര്‍സലൂണ്‍, മസാജ് പാര്‍ലറുകള്‍ എന്നിവിടങ്ങളിലും പ്രവേശനം നിരോധിച്ചിട്ടില്ല.
ഇങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രാര്‍ത്ഥനയില്‍ ഒരേസമയം ഒരു വ്യക്തിക്ക് മാത്രം പങ്കെടുക്കാവൂ എന്ന് നിയമം കൊണ്ടുവന്നിരിക്കുന്നത്.