Friday, June 20, 2025
spot_img
More

    ഇന്ന് സെക്രട്ടറിയേറ്റ് നടയില്‍ ബിഷപ്പുമാരുടെ ഉപവാസസമരം

    കൊച്ചി: ഇന്ന് സെക്രട്ടി യേറ്റ് നടയില്‍ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍, ഡോ പോള്‍ മുല്ലശ്ശേരി എന്നിവര്‍ ഉപവാസ സമരം നടത്തും. ആര്‍ച്ച് ബിഷപ് ഡോ സൂസപാക്യം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ആറു ജില്ലാ കേന്ദ്രങ്ങളില്‍ അധ്യാപകരുടെ അനിശ്ചിതകാല ഉപവാസ സമരം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മെത്രാന്മാരുടെ ഉപവാസസമരം.

    സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസരംഗത്ത് നിലനില്ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശനങ്ങളും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ നിഷേധവും നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചര്‍ച്ച നടത്തിയിട്ടുള്ളതുമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!