ഔഷറ്റവിസിലെ നരകത്തടവറയില്‍ സഹതടവുകാരന് വേണ്ടി ജീവിതം ഹോമിച്ച വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയെക്കുറിച്ചുള്ള സിനിമ വരുന്നു. വിശുദ്ധന്റെ രക്തസാക്ഷിത്വത്തിന് മുമ്പുള്ള ജീവിതമാണ് ഇതില്‍ അനാവരണം ചെയ്യപ്പെടുന്നത്. രണ്ടു കിരീടങ്ങള്‍ എന്നതാണ് ഈ ഡോക്യുമെന്ററിയുടെ പേര്. ഒക്ടോബര്‍ 26 ന് തിരഞ്ഞെടുത്ത തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.
1906 ല്‍ വിശുദ്ധന് 12 വയസുള്ളപ്പോള്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. പരിശുദ്ധ കന്യാമറിയം അന്ന് പ്രത്യക്ഷപ്പെട്ട് രണ്ടുകിരീടങ്ങള്‍ വിശുദ്ധന് വാഗ്ദാനം നല്കിയിരുന്നു. വെള്ള കിരീടവും ചുവപ്പ് കിരീടവും. ഇതിലേതാണ് വേണ്ടതെന്ന ചോദ്യത്തിന് രണ്ടും എന്നായിരുന്നു അന്നത്തെ പന്ത്രണ്ടുവയസുകാരന്റെ മറുപടി.
വെള്ള ശുദ്ധതയും ചുവപ്പ് രക്തസാക്ഷിത്വവുമാണ് സൂചിപ്പിക്കുന്നത്. വിശുദ്ധന് പിന്നീടുള്ള ജീവിതത്തില്‍ രണ്ടു കിരീടവും ലഭിച്ചു എന്നതാണ് സത്യം. വിശുദ്ധിയുടെ വെള്ള കിരീടവും രക്തസാക്ഷിത്വത്തിന്റെ ചുവപ്പു കിരീടവും.