മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യം നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി നിഷേധിച്ചു. ഭീമ കൊറിഗോണ്‍ അക്രമവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 83 കാരനായ ഈശോസഭ വൈദികന്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്.
മുംബൈയ്ക്ക് സമീപമുള്ള തലോജ ജയിലില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ഫാ. സ്റ്റാന്‍. ഒക്ടോബര്‍ എട്ടിന് ജാര്‍ഖണ്ഡില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്നലെ വരെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയായിരുന്നു.
ഭീമ കൊറിഗോണ്‍ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന പതിനാറാമത്തെ വ്യക്തിയാണ് ഫാ. സ്റ്റാന്‍ സ്വാമി.