ഡെന്‍വര്‍: സാന്റാ ഫി അതിരൂപതയില്‍ വീണ്ടും പൊതുകുര്‍ബാനകള്‍ റദ്ദാക്കി. ഫഌ സീസണ്‍ പ്രമാണിച്ചാണ് പൊതുകുര്‍ബാനകള്‍ റദ്ദാക്കിയത്. ഒക്ടോബര്‍ 25 മുതല്‍ വിശുദ്ധ കുര്‍ബാനകള്‍ ലൈവ് സ്ട്രീമിങ് വഴി ലഭ്യമാകും. സ്വകാര്യ പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടി ദേവാലയങ്ങള്‍ തുറന്നുകൊടുക്കുമെന്ന് ആര്‍ച്ച് ബിഷപ് ജോണ്‍ വെസ്റ്റര്‍ അറിയിച്ചു. മാസ്‌ക്കും സാമൂഹിക അകലവും പാലിച്ചുകൊണ്ടായിരിക്കും ഇത്.
മെയ് പതിനാറാം തീയതി മുതല്‍ അതിരൂപതയില്‍ പൊതുകുര്‍ബാനകള്‍ പുനരാരംഭിച്ചിരുന്നു. പത്തു ശതമാനം വിശ്വാസികളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ദിവ്യബലികള്‍ പിന്നീട് 25 ശതമാനമായി വര്‍ദ്ധിപ്പിച്ചിരുന്നു.
മെക്‌സിക്കോയില്‍ ഇപ്പോള്‍ കോവിഡ് നിരക്ക് ഒറ്റദിവസം ആയിരത്തോളമാണ്.