വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയിലേക്ക് 13 പുതിയ കര്‍ദിനാള്‍മാരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതോടെ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള 128 കര്‍ദിനാള്‍മാരുണ്ടാകും. ഫ്രാന്‍സിസ് മാര്‍പാപ്പ ഏഴാം തവണയാണ് പുതിയ കര്‍ദിനാള്‍മാരെ നിയമിക്കുന്നത്. കര്‍ദിനാള്‍സംഘത്തിലെ 73 കര്‍ദിനാള്‍മാരെയും ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിയമിച്ചിരിക്കുന്നത്. പുതിയ കര്‍ദിനാള്‍മാരില്‍ ഒമ്പതുപേര്‍ എണ്‍പത് വയസില്‍ താഴെ പ്രായമുളളവരാണ.
ഇന്നലെ ത്രികാല ജപ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് മാര്‍പാപ്പയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. നവംബര്‍ 28 ന് പുതിയ കര്‍ദിനാള്‍മാര്‍ സ്ഥാനമേല്ക്കും.
മാള്‍ട്ട, അസ്സീസി, റുവാണ്ട, യുഎസ്, ഫിലിപ്പൈന്‍സ്, ചിലി, ബ്രൂണൈ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പുതിയ കര്‍ദിനാള്‍മാര്‍.