കോഴിക്കോട്: ക്രൈസ്തവരെ സംരക്ഷിക്കുന്ന നിലപാടുകള്‍ ആയിരിക്കണം സര്‍ക്കാരിന്റേതെന്ന് താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.
ഇന്നുവരെ സത്യവിശ്വാസം കാത്തുസംരക്ഷിക്കുവാന്‍ ക്രൈസ്തവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ തുടര്‍ന്നും ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ക്രൈസ്തവര്‍ക്ക് കഴിയുമെന്നും സംരക്ഷിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കക്കാടംപൊയിലില്‍ നടന്ന കാവല്‍സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാരത്തിന്റെ മറവില്‍ കുരിശുമലയില്‍ സ്ഥാപിച്ചിരുന്ന കുരിശിന് മുകളില്‍ യുവാക്കള്‍ കയറിനില്ക്കുകയും കുരിശിനെ അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചുള്ളതായിരുന്നു കാവല്‍സമരം. കെസിവൈഎം ആണ് നേതൃത്വം നല്കിയത്.