Saturday, March 22, 2025
spot_img
More

    “സാത്താന്‍ യാഥാര്‍ത്ഥ്യം തന്നെ”


    വത്തിക്കാന്‍ സിറ്റി:സാത്താന്‍ ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശു സാത്താനാല്‍ പരീക്ഷിക്കപ്പെടുകയും അതിനെ അതിജീവിക്കുകയും ചെയ്തു.

    ഈശോ പരസ്യജീവിതം ആരംഭിച്ചപ്പോള്‍ സാത്താനില്‍ നിന്നാണ് പ്രലോഭനം നേരിട്ടത്. ആ സാത്താന്‍ ഇന്നും പ്രവര്‍ത്തനനിരതനാണ്. പലരും ചോദിക്കാറുണ്ട്, എന്തിനാണ് സാത്താനെക്കുറിച്ച് സംസാരിക്കുന്നത് അതൊരു പഴയ സംഗതിയല്ലേ എന്ന്. കാരണം സാത്താന്‍ ഇന്ന് നിലനില്ക്കുന്നില്ല എന്ന്.

    എന്നാല്‍ ബൈബിള്‍ എന്താണ് പറയുന്നത്, ഈശോ സാത്താനെ തോല്പിച്ചു, ഈശോ സാത്താനാല്‍ പരീക്ഷിക്കപ്പെട്ടു. പക്ഷേ ഈശോയ്ക്ക് അവന്റെ എല്ലാ പ്രലോഭനങ്ങളെയും തോല്പിക്കാന്‍ സാധിച്ചു. ക്രിസ്തു നമുക്ക് വേണ്ടി നമുക്ക് മുന്നേ പരീക്ഷിക്കപ്പെട്ടവനാണ്.

    ദൈവം നമ്മെ ഒരിക്കലും തനിയെ വിടുകയില്ല, ദൈവം എപ്പോഴും നമ്മുടെ കൂടെയുണ്ട്. അവിടുന്നാണ് നമ്മുക്ക് ജീവിതം തന്നത്, നമ്മുടെ സന്തോഷങ്ങളില്‍, പരീക്ഷണങ്ങളില്‍, സങ്കടങ്ങളില്‍, പരാജയങ്ങളില്‍ എല്ലാം ദൈവം നമ്മുടെ കൂടെയുണ്ട്. അവിടുന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ട്. കാരണം അവിടുന്ന് നമ്മുടെ പിതാവാണ്. അവിടുന്ന് നമ്മില്‍ നിന്ന് അകന്നിരിക്കുന്നില്ല. പാപ്പ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!