വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ മ്യൂസിയം വീണ്ടും അടച്ചു. ഡിസംബര്‍ മൂന്നുവരെയാണ് ഇത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് വത്തിക്കാന്‍ ഇക്കാര്യം അറിയിച്ചത്. നവംബര്‍ അഞ്ചുമുതല്‍ ഡിസംബര്‍ മൂന്നുവരെ രാജ്യത്തെ എല്ലാ മ്യൂസിയങ്ങളും അടച്ചിടണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്വിസെപ്പി കോണ്‍ടെ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നു.
മ്യൂസിയത്തിന് പുറമെ വിശുദ്ധ പത്രോസിന്റെ കബറിടം, പൊന്തിഫിക്കല്‍ വില്ല എന്നിവയും ഇന്നുമുതല്‍ അടച്ചിടും.
യൂറോപ്പില്‍ ഇപ്പോള്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ശക്തമായിരിക്കുകയാണ്. നവംബര്‍ മൂന്നിന് 24 മണിക്കൂറിനുള്ളില്‍ 353 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വര്‍ഷം തോറും മില്യന്‍ കണക്കിന് സന്ദര്‍ശകരാണ് വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശിക്കാനെത്തിയിരുന്നത്. വത്തിക്കാന്‍ സിറ്റിയുടെ പ്രധാന വരുമാനമാര്‍ഗ്ഗവും ഇതുതന്നെയായിരുന്നു.