ബെയ്ജിംങ്: ചൈനയിലെ അധികാരികളുടെ തുടര്‍ച്ചയായ പീഡനങ്ങളും അവരില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും സഹിക്കാനാവാതെ എട്ട് കത്തോലിക്കാ കന്യാസ്ത്രീകള്‍ കോണ്‍വെന്റ് വിട്ടുപോകാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ഷാന്‍ക്‌സിയിലെ നോര്‍ത്തേണ്‍ പ്രൊവിന്‍സ് കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ക്കാണ് ഈ ദുര്യോഗം. അവരുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തങ്ങള്‍ അപകടകാരികളാണെന്നാണ് ഔദ്യോഗികമായ പ്രഖ്യാപനം. തുടര്‍ച്ചയായി ഞങ്ങളെ അധികാരികള്‍ ഹരാസ് ചെയ്യുന്നു. ബിറ്റര്‍ വിന്റര്‍ എന്ന ഇറ്റാലിയന്‍ മാഗസിന്‍ ഒരു കന്യാസ്ത്രീയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങള്‍ കിന്റര്‍ഗാര്‍ട്ടനില്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്താണെന്ന് അവര്‍ക്ക് എഴുതിക്കൊടുക്കണം.കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഞങ്ങള്‍ ചെയ്ത എല്ലാ പ്രവൃത്തികളും വിശദീകരിച്ചുകൊടുക്കണം. യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പോലും അധികാരികളെ അറിയിച്ചുകൊണ്ടിരിക്കണം. കന്യാസ്ത്രീയുടെ വാക്കുകള്‍ തുടരുന്നു. ചൈനീസ് പേട്രിയോട്ടിക് കാത്തലിക് അസോസിയേഷനില്‍ അംഗമാകാത്തതിനുള്ള പ്രതികാര നടപടികളാണ് ഇവയെല്ലാം. കോണ്‍വെന്റുകളില്‍ ഗവണ്‍മെന്റെ സെക്യൂരിറ്റി ക്യാമറകള്‍ ഘടിപ്പിക്കുകയും സന്ദര്‍ശകരെ മോനിട്ടര്‍ ചെയ്തുകൊണ്ടിരിക്കുകയുമാണ്. ഒരു പോലീസ് ഓഫീസറും മറ്റ് രണ്ട് പോലീസുകാരും നിരന്തരം ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
രാത്രികാലങ്ങളില്‍ പോലും അവരുടെ ഇടപെടല്‍ ഉണ്ടാകുന്നുണ്ട്. ഇതിന് പുറമെ മതപരമായ ചിഹ്നങ്ങള്‍ നീക്കം ചെയ്യണം എന്ന ഭീഷണിയുമുണ്ട്. കുരിശുനീക്കം ചെയ്യുക, വിശുദ്ധരൂപങ്ങള്‍ എടുത്തുമാറ്റുക എന്നിവയാണ് അവ. ഇതിന് സമ്മതിച്ചില്ലെങ്കില്‍ കോണ്‍വെന്റ് ഇടിച്ചുനിരത്തുമെന്നും ഭീഷണിയുണ്ട്.