Friday, January 3, 2025
spot_img
More

    വത്തിക്കാന്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മടങ്ങുന്നു


    വത്തിക്കാന്‍ സിറ്റി: പരിസ്ഥിതിയോടുള്ള ആദരവും ദീര്‍ഘകാല ഉപയോഗവും കണക്കിലെടുത്ത് പടിപടിയായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നതായി വത്തിക്കാന്‍. ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളുമായി ഇക്കാര്യത്തില്‍ ഒട്ടും വൈകാതെ തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് വത്തിക്കാനിലെ വര്‍ക്ക്‌ഷോപ്പ്‌സ് ആന്റ് എക്യുപ്പ്‌മെന്റ് ഫോര്‍ ദ ഓഫീസ് ഡയറക്ടര്‍ റോബര്‍ട്ടോ മിഗ്ന്യൂചി അറിയിച്ചു.

    കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ വിവിധ തരത്തിലുള്ള ഇലക്ട്രിക വാഹനങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ജാപ്പനീസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഹൈഡ്രജന്‍ പവേഡ് പോപ്പ് മൊബീല്‍ പാപ്പയ്ക്ക് സമ്മാനിച്ചിരുന്നു.

    ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി കൂടുതല്‍ ചാര്‍ജിംങ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിനും വത്തിക്കാനും പദ്ധതിയുണ്ട്. സെന്റ് മേരി മേജര്‍, സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് പോള്‍ ഔട്ട്‌സൈഡ് ദ വാള്‍സ് എന്നിവയുടെ സമീപത്താണ് ചാര്‍ജിങ് സ്റ്റേഷനുകള്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!