spot_imgspot_imgspot_imgspot_img

അള്‍ജീരിയായിലെ വലിയ മോസ്‌ക്ക് ലെയോ മാര്‍പാപ്പ സന്ദര്‍ശിച്ചു.

അള്‍ജീരിയ: ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ലെയോ പതിനാലാമന്‍ പാപ്പ അള്‍ജീരിയായിലെ വലിയ മോസ്‌ക്ക് സന്ദര്‍ശിച്ചു. അള്‍ജീരിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ പാപ്പയാണ് ലെയോ പതിനാലാമന്‍. ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ മോസ്‌ക്കാണ് അള്‍ജീരിയായിലേത്. രാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബുത്തെഫഌക്കയുടെ നിര്‍ദ്ദേശപ്രകാരമാണ് മോസ്‌ക്ക് പണികഴിപ്പിക്കപ്പെട്ടത്. ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പേരെ ഉള്‍ക്കൊളളാന്‍ കഴിയുന്ന വലുപ്പം ഇതിനുണ്ട്. മോസ്‌ക്കിലെത്തിയ പാപ്പയെ റെക്ടര്‍ മുഹമ്മദ് മമ്മൂന്‍ അല്‍ ഖാസിമി സ്വീകരിച്ചു. മതാന്തരസംവാദങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്, അള്‍ജീരിയേഴ്‌സ് രൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഷാന്‍ പോള്‍ വെസ്‌ക്കോ എന്നിവരും കൂടെയുണ്ടായിരുന്നു. അത്യുന്നതന്റെ കാരുണ്യം അള്‍ജീരിയന്‍ ജനതയെ സമാധാനത്തിലും സ്വാതന്ത്ര്യത്തിലും കാത്തുസൂക്ഷിക്കട്ടെയെന്നാണ് പാപ്പ സന്ദര്‍ശകഡയറിയില്‍ എഴുതിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates