ലാഹോര്‍: കത്തോലിക്കാ പെണ്‍കുട്ടിയായ അര്‍സുവിനെ എത്രയും വേഗം മാതാപിതാക്കളുടെ അടുക്കലേക്ക് തിരികെയെത്തിക്കണമെന്ന് കത്തോലിക്കാമെത്രാന്‍സംഘം നീതിപീഠത്തോട് അഭ്യര്‍ത്ഥിച്ചു.
ബാല വിവാഹത്തിന് ഇരയാകേണ്ടിവന്ന കത്തോലിക്കാ പെണ്‍കുട്ടിയാണ് അര്‍സു. പതിമൂന്നുകാരിയായ അര്‍സുവിനെ റെയില്‍വേ കോളനിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതം മാറ്റി 44 കാരനായ മുസ്ലീം വിവാഹം ചെയ്യുകയായിരുന്നു. സിന്ധ് കോടതിയുടെ ഉത്തരവ് പ്രകാരം അര്‍സൂവിനെ ഷെല്‍ട്ടര്‍ ഹോമിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അര്‍സുവിനെ മാതാപിതാക്കളുടെ അടുക്കലെത്തിക്കണമെന്ന് സഭാധാികാരികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രിസ്ത്യന്‍-മുസ്ലീം സംഘര്‍ഷമോ വിദ്വേഷമോ അല്ല ഇത്. ഇത് പാക്കിസ്ഥാനിലെ ഭരണഘടന നല്കുന്ന അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍വേണ്ടിയുള്ള പോരാട്ടമാണ്. ഫാ. ഇമ്മാനുവല്‍ യൂസഫ് മാധ്യമങ്ങളോട് പറഞ്ഞു. അര്‍സുവിന്റെ കേസ് പൊതുസമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ കാണിച്ച താല്പര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.