ഇന്ത്യന്‍ ആര്‍മിയിലേക്ക് ആദ്യമായി ഒരു സീറോ മലബാര്‍ വൈദികന്‍


ആലുവ: ഇന്ത്യന്‍ ആര്‍മിയിലേക്ക് ആദ്യമായി ഒരു സീറോ മലബാര്‍ വൈദികന്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി നിയമിതനായി. സിഎസ്ടി സന്യാസസഭാംഗമായ ഫാ. ജിസ് ജോസ് കിഴക്കേലാണ് അപൂര്‍വ്വമായ ഈ ബഹുമതിക്ക് അര്‍ഹനായിരിക്കുന്നത്. ആര്‍മിയിലെ ക്ലാസ് സെക്കന്റ് ഗസറ്റഡ് ഓഫീസര്‍ ആണ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അഥവാ നായിബ് സുബൈദാര്‍.

റിലീജിയസ് ടീച്ചറുടെ പോസ്റ്റാണ് ഫാ. ജിസ് ജോസിന്റേത്. ആര്‍മിയില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടേതായ മതപുരോഹിതന്മാരുണ്ട്. മോട്ടിവേഷന്‍ നല്കുക, കൗണ്‍സലിംങ് നല്കുക, ആതമീയോപദേശങ്ങള്‍ നല്കുക തുടങ്ങിയവയാണ് റിലീജിയസ് ടീച്ചറുടെ കടമകള്‍.

ഫാ. ജിസ് ജോസ് സിഎസ് ടി ആലുവ സെന്റ് ജോസഫ് പ്രൊവിന്‍സിലെ അംഗമാണ്. കല്ലൂര്‍ക്കാടാണ് സ്വദേശം. പൂനൈയിലാണ് അച്ചന്‍ നിയമിതനായിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates